Short Vartha - Malayalam News

iOS – ആന്‍ഡ്രോയിഡ് ഡാറ്റാ കൈമാറ്റത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് iOS നിന്ന് ആന്‍ഡ്രോയിഡിലേക്ക് ഡാറ്റ കൈമാറാന്‍ ഉപഭോക്തൃ സൗഹാര്‍ദപരമായ മാര്‍ഗം ഒരുക്കാനാണ് ആപ്പിള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. 2025ന്റെ അവസാനത്തോടെ ഈ സൗകര്യം അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗൂഗിള്‍ ഉള്‍പ്പടെയുള്ള മറ്റ് OS നിര്‍മാതാക്കള്‍ക്ക് പ്രത്യേകം മൊബൈല്‍ ആപ്പുകള്‍ നിര്‍മിക്കാനുള്ള ടൂളുകള്‍ ആപ്പിള്‍ നല്‍കിയേക്കും.