Short Vartha - Malayalam News

മുന്‍ MLA കെ.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും ഉദുമ മുന്‍ MLA കെ.പി. കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. വാഹാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം ഏഴാം തീയതി നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതര പരിക്കേറ്റ കുഞ്ഞിക്കണ്ണന്‍ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിരുന്നു.