Short Vartha - Malayalam News

കോൺഗ്രസ് MP വസന്ത് ചവാന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്സഭാ MP യുമായ വസന്ത് ചവാന്‍ അന്തരിച്ചു. 69 വയസായിരുന്നു. ഏറെനാളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് നന്ദേഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഹൈദരാബാദിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ആരോഗ്യനില കൂടതൽ വഷളായി. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.