Short Vartha - Malayalam News

സിനിമാ നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു

ഏഷ്യന്‍ സിനിമയുടെ മാതാവ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് (88) അന്തരിച്ചു. കഴിഞ്ഞ മൂന്നാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിരവധി ഹ്രസ്വ ഡോക്യുമെന്ററികള്‍ നിര്‍മിച്ച അരുണ സിനിമയിലും സെന്‍സര്‍ഷിപ്പിലും പാരീസ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 'ലിബര്‍ട്ടി എന്‍ഡ് ലെസന്‍സ് ഇന്‍ ദ ഇന്ത്യന്‍ സിനിമ' എന്ന പേരില്‍ 1979ല്‍ തീസീസ് പ്രസിദ്ധീകരിച്ചു. ഏഷ്യന്‍ സിനിമകളുടെ ശക്തയായ പ്രചാരക ആയതിനാലാണ് അരുണ മദര്‍ ഓഫ് ഏഷ്യന്‍ സിനിമ എന്നറിയപ്പെട്ടത്.