Short Vartha - Malayalam News

ഫുട്‌ബോള്‍ കളിക്കിടെ നെഞ്ചുവേദന; സഹസംവിധായകന്‍ അനില്‍ സേവ്യര്‍ അന്തരിച്ചു

ശില്‍പ്പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ (39) അന്തരിച്ചു. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അനിലാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശില്‍പം നിര്‍മിച്ചത്. ചിത്രകാരിയായ അനുപമ ഏലിയാസ് ആണ് അനിലിന്റെ ഭാര്യ.