Short Vartha - Malayalam News

കവിയൂർ പൊന്നമ്മ അന്തരിച്ചു

അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കവിയൂർ പൊന്നമ്മ 1962ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തില്‍ മിക്കവരുടെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ കരസ്ഥമാക്കി. 2021ൽ റിലീസ് ചെയ്ത 'ആണും പെണ്ണും' ആണ് അവസാനമായി അഭിനയിച്ച ചിത്രം.