Short Vartha - Malayalam News

കവിയൂർ പൊന്നമ്മ ആശുപത്രിയിൽ

മുതിർന്ന അഭിനേത്രി കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.