Short Vartha - Malayalam News

കവിയൂര്‍ പൊന്നമ്മയ്ക്ക് വിട; സംസ്‌കാരം ഇന്ന്

അന്തരിച്ച സിനിമാതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന്. മൃതദേഹം 12 മണിവരെ കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ക്യാന്‍സര്‍ രോഗബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്ന താരം ഇന്നലെ വൈകിട്ടാണ് മരിച്ചത്.