Short Vartha - Malayalam News

മലയാള സിനിമയുടെ അമ്മ; കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്

അന്തരിച്ച സിനിമാ താരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ആലുവ കരുമാലൂരിലെ ശ്രീപീഠം വീട്ടുവളപ്പില്‍ ആചാരപ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാവിലെ 9 മുതല്‍ 12 മണി വരെ കളമശ്ശേരി ടൗണ്‍ഹാളില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ മലയാള സിനിമയിലെ പ്രമുഖരുള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം.