Short Vartha - Malayalam News

യെച്ചൂരിക്ക് വിട; മൃതദേഹം എയിംസ് അധികൃതര്‍ക്ക് കൈമാറി

CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറി. എകെജി ഭവനില്‍നിന്നും യെച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.