Short Vartha - Malayalam News

തൃശൂർ ജില്ലാ കമ്മറ്റിക്ക് എതിരായ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സീതാറാം യെച്ചൂരി കത്തയച്ചു

CPI(M) ജില്ലാ കമ്മറ്റിക്കെതിരെ ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ CPI(M) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. ആദായ നികുതി വകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും LDF നെതിരെ മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ നീക്കമാണെന്നും കത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ ആദായ നികുതി വകുപ്പിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.