Short Vartha - Malayalam News

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി AIIMS ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം. വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നല്‍കി തുടങ്ങിയതായി ഡോക്ടേഴ്‌സ് അറിയിച്ചതായി പാര്‍ട്ടി നേതാക്കാള്‍ പറഞ്ഞു. യെച്ചൂരിയെ സന്ദര്‍ശിക്കാനായി CPM സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും.