Short Vartha - Malayalam News

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് യെച്ചൂരി

NEET, നെറ്റ് പരീക്ഷകളിലുണ്ടായ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വിമർശിച്ച് സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ രാഷ്ട്രീയ മര്യാദ കാണിച്ച് രാജിവെക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി വിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ ദശലക്ഷക്കണക്കിന് കുട്ടികളെ ഇത് ബാധിച്ചു. സർക്കാരാണ് ഇതിൽ ഉത്തരവാദികളെന്ന് പറഞ്ഞ യെച്ചൂരി NTA പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.