Short Vartha - Malayalam News

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് അറിയിച്ചു കൊണ്ട് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കി. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. യന്ത്ര സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നതെന്നും ആരോഗ്യനില വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും CPM കേന്ദ്ര കമ്മിറ്റി അറിയിച്ചു.