Short Vartha - Malayalam News

സീതാറാം യെച്ചൂരിക്ക് വിട

അന്തരിച്ച CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അടക്കമുള്ള പ്രമുഖര്‍ വീട്ടില്‍ എത്തി ആദരം അര്‍പ്പിച്ചു. യെച്ചൂരിയുടെ മൃതദേഹം AKG ഭവനില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 5ന് അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്കു കൈമാറും.