Short Vartha - Malayalam News

ഉത്തര്‍പ്രദേശില്‍ ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി; നാല് മരണം

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു. ട്രെയിനിലെ 600 ഓളം യാത്രക്കാരുമായി ഒരു പ്രത്യേക ട്രെയിന്‍ അസമിലേക്ക് പുറപ്പെട്ടു.