Short Vartha - Malayalam News

ഉത്തര്‍പ്രദേശില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി; ഒരാള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി. ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. AC കോച്ചിന്റെ നാലുബോഗികളുള്‍പ്പടെ 12 ഓളം ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്.