Short Vartha - Malayalam News

കണ്ണൂരിലെ നിധിക്ക് 200 വര്‍ഷം പഴക്കമെന്ന് പുരാവസ്തു വകുപ്പ്

കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായില്‍ മഴക്കുഴി എടുക്കുന്നതിനിടെ കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. ഇതില്‍ ഇന്‍ഡോ ഫ്രഞ്ച് നാണയവും വീരരായന്‍ പണവും അറക്കല്‍ രാജവംശം ഉപയോഗിച്ച നാണയങ്ങളും ഉള്‍പ്പെടുന്നു. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടില്‍ ഉപയോഗിച്ചതാണെന്നും നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.