Short Vartha - Malayalam News

വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കും

വയനാട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധന്റെ കുടുംബത്തിന് സര്‍ക്കാര്‍ 16 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. KSEB 10 ലക്ഷവും റവന്യൂ വകുപ്പ് 4 ലക്ഷവും പട്ടികവര്‍ഗ വകുപ്പ് 2 ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക. സുധന്റെ ഭാര്യയ്ക്കു ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നു തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞാണ് വയനാട് പുല്‍പ്പള്ളിയില്‍ ചീയമ്പം 73 കോളനി സ്വദേശിയായ സുധന്‍ (32) വയലിലൂടെ നടന്നുവരുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.