Short Vartha - Malayalam News

തെരുവുനായ്ക്കളുടെ ആക്രമണം; 34 പേര്‍ക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം

തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2016 മുതല്‍ 2019 വരെയുള്ള കാലത്തെ അപേക്ഷകരില്‍ നിന്നുള്ള 34 പേര്‍ക്കാണ് തുക ഇപ്പോള്‍ അനുവദിച്ചത്. ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തുക വിതരണംചെയ്ത് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.