പാലക്കാട് ഏഴുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു
തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഹിഷാം വൈകീട്ട് പള്ളിയിലേക്ക് പോകുന്നതിനിടെ പെട്ടിക്കട ജനകീയ വായനശാലയുടെ സമീപത്ത് വെച്ചാണ് നായ്ക്കൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹിഷാനെ വീട്ടുകാരും നാട്ടുകാരും കൂടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിലായ ഹിഷാം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Related News
തെരുവുനായ്ക്കളുടെ ആക്രമണം; 34 പേര്‍ക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം
തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2016 മുതല്‍ 2019 വരെയുള്ള കാലത്തെ അപേക്ഷകരില്‍ നിന്നുള്ള 34 പേര്‍ക്കാണ് തുക ഇപ്പോള്‍ അനുവദിച്ചത്. ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തുക വിതരണംചെയ്ത് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തെരുവുനായകളെ സംരക്ഷിക്കാന്‍ താല്പര്യമുള്ളവര്ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് ഹൈക്കോടതി
2023 ലെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമ പ്രകാരമാണ് കോടതി ലെസന്‍സ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി ഉത്തരവിട്ടത്. ആളുകള്‍ക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തെരുവുനായകള്‍ക്ക് വേണ്ട പരിഗണന നല്‍കണമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് ആവശ്യപ്പെട്ടത്. തെരുവുനായകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് നായപ്രേമികളോട് കോടതി പറഞ്ഞു.