Short Vartha - Malayalam News

തെരുവുനായകളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് ഹൈക്കോടതി

2023 ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമ പ്രകാരമാണ് കോടതി ലെസന്‍സ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി ഉത്തരവിട്ടത്. ആളുകള്‍ക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തെരുവുനായകള്‍ക്ക് വേണ്ട പരിഗണന നല്‍കണമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടത്. തെരുവുനായകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് നായപ്രേമികളോട് കോടതി പറഞ്ഞു.