Short Vartha - Malayalam News

പക്ഷിപ്പനി: 2025 വരെ ആലപ്പുഴയിൽ പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

പക്ഷിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ 2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡൽഹിയിൽ പറഞ്ഞു. വൈറസിന്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 32 സ്പോട്ടുകൾ ഏറെ നിർണായകമാണെന്നും പക്ഷിപ്പനി സ്ഥിരീകരിക്കാൻ കേരളത്തിൽ പുതിയ ലാബ് പാലോട് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.