Short Vartha - Malayalam News

പക്ഷിപ്പനി: മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

H9N2 വൈറസുകള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയുള്ളതിനാലാണ് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. പക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ സ്രവപരിശോധന നടത്തും. ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ഏപ്രില്‍ മുതല്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. പക്ഷിപ്പനി സംശയത്തോടെ ചാകുന്ന പക്ഷികളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി തേടാന്‍ ജില്ലാഭരണകൂടം നടപടി ആരംഭിച്ചു. പശ്ചിമബംഗാളില്‍ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.