Short Vartha - Malayalam News

പക്ഷിപ്പനി: കോട്ടയത്തെ നാല് പഞ്ചായത്തുകളിൽ കോഴി, താറാവ് വിൽപനയ്ക്ക് നിരോധനം

കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, വെച്ചൂർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട എന്നീ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി എന്നിവയുടെ വിപണനത്തിന് വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമീപ പ്രദേശങ്ങളായ ഇവിടങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 12 വരെയാണ് വിലക്ക്.