Short Vartha - Malayalam News

പക്ഷിപ്പനി: സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് ആലപ്പുഴയില്‍

ജില്ലയിലെത്തുന്ന സംഘം കര്‍ഷകര്‍, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ടിന് ശേഷമേ പക്ഷിപ്പനി നിര്‍മാര്‍ജനം ചെയ്യാനുള്ള കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളു. H1N1 വിഭാഗത്തില്‍പ്പെട്ട വൈറസാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പക്ഷികളില്‍ പടരുന്നത്. കോഴിക്കും താറാവിനും പുറമേ മറ്റു പക്ഷികളിലേക്കും രോഗം വ്യാപിച്ചതോടെയാണ് ജനിതക വ്യതിയാനമാകാമെന്ന നിഗനമനത്തിലെത്തിയിട്ടുള്ളത്.