Short Vartha - Malayalam News

ജാഗ്രത: ആലപ്പുഴയില്‍ കൂടുതല്‍ കാക്കകള്‍, കൊക്കുകള്‍, പരുന്തുകള്‍ എന്നിവയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളില്‍ നിന്ന് രോഗം കൂടുതല്‍ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.