Short Vartha - Malayalam News

അടുത്ത പകര്‍ച്ചവ്യാധി സംഭവിക്കുന്നത് പക്ഷിപ്പനിയിലൂടെയെന്ന് CDC മുന്‍ ഡയറക്ടര്‍

പക്ഷിപ്പനി കാരണമായിരിക്കും അടുത്ത പകര്‍ച്ചവ്യാധി ഉണ്ടാവുകയെന്നും അത് എപ്പോഴാണ് സംഭവിക്കുക എന്നതാണ് പ്രശ്നമെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (DCC) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു. USല്‍ പശുക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന പക്ഷിപ്പനിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് 19ന്റെ മരണം 0.6 ശതമാനമാണെങ്കില്‍ പക്ഷിപ്പനിയുടേത് 25നും 50നും ഇടയില്‍ ആയിരിക്കുമെന്നും റെഡ്ഫീല്‍ഡ് പറഞ്ഞു.