Short Vartha - Malayalam News

കമൽ ഹാസൻ താരസംഘടനയായ ‘അമ്മ’ യിൽ അംഗത്വം സ്വീകരിച്ചു

ഉലകനായകന്‍ കമൽ ഹാസൻ മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ' യിൽ അംഗത്വം സ്വീകരിച്ചു. മെമ്പർഷിപ് ക്യാംപെയിനിന്റെ ഭാഗമായി നടനും 'അമ്മ' ജനറൽ സെക്രട്ടറിയുമായ സിദ്ദിഖാണ് കമൽ ഹാസന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചത്. കമല്‍ ഹാസന്‍ - ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിന്റെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു താരം.