Short Vartha - Malayalam News

മറുപടിനല്‍കേണ്ട ഉത്തരവാദിത്തം ‘അമ്മ’ ഭാരവാഹികള്‍ക്കുണ്ടായിരുന്നു: നിഖില വിമല്‍

താരസംഘടനയായ 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടമായി രാജിവെച്ച നടപടി ഉചിതമായിരുന്നില്ലെന്ന് നടി നിഖില വിമല്‍. അമ്മയിലെ അംഗങ്ങളായ തങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങളറിഞ്ഞതെന്നും താരം പറഞ്ഞു. കുറച്ചു കൂടി സമയമെടുത്ത് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ട് വേണമായിരുന്നു ഈ തീരുമാനമെടുക്കാന്‍. മാധ്യമങ്ങളുടെ അടുത്തും നമ്മുടെ സിനിമ കാണാനെത്തുന്ന നമ്മളെ സ്‌നേഹിക്കുന്ന പ്രേക്ഷകരോടും മറുപടി നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നും ആ ഉത്തരം നല്‍കിയിട്ടാണ് ഇത് ചെയ്തിരുന്നതെങ്കില്‍ നന്നാകുമായിരുന്നു എന്നായിരുന്നു നടിയുടെ പ്രതികരണം. ഒരു സ്വകാര്യ വാര്‍ത്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി പ്രതികരണം നടത്തിയത്.