Short Vartha - Malayalam News

നടൻ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

യുവനടിയുടെ പീഡന ആരോപണത്തിന് പിന്നാലെ നടൻ സിദ്ദിഖ് താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. 'അമ്മ' പ്രസിഡൻ്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. വർഷങ്ങൾക്ക് മുമ്പ് നടൻ സിദ്ദിഖ് സിനിമയിൽ അവസരത്ത് ക്ഷണിച്ച് ലൈംഗീകമായി പീഡിപ്പിച്ചു എന്നായിരുന്നു യുവനടിയുടെ വെളിപ്പെടുത്തൽ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവെക്കുന്നു എന്നാണ് സിദ്ദിഖ് നൽകിയ രാജിക്കത്തിൽ ഉള്ളത്.