Short Vartha - Malayalam News

ബാബുരാജിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നടി ശ്വേത മേനോന്‍

താരസംഘടനയായ അമ്മയുടെ അക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ ബാബുരാജ് മാറിനില്‍ക്കണമെന്ന് നടി ശ്വേത മേനോന്‍. ആരോപണം വന്നാല്‍ ആരായാലും സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും അതില്‍ ജൂനിയറോ സീനിയറോ എന്ന വ്യത്യാസമില്ലെന്നും നടി പറഞ്ഞു. സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവച്ചു. ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതം. ബാബുരാജ് ജനറല്‍ സെക്രട്ടറിയാകുന്നത് ആരാണ് തടയുന്നതെന്ന് അദ്ദേഹം തന്നെ പറയണമെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.