Short Vartha - Malayalam News

‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റി

നാളെ നടത്താനിരുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യം ഉള്ളതിനാലാണ് യോഗം മാറ്റിവെച്ചത്. പുതുക്കിയ യോഗ തീയതി വൈകാതെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. 'അമ്മ' ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബാബുരാജിന്റെ അധ്യക്ഷതയിൽ നാളെ കൊച്ചിയിൽ ചേരാനിരുന്ന യോഗത്തിൽ ലൈംഗിക പീഡന ആരോപണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുമാണ് തീരുമാനിച്ചിരുന്നത്.