Short Vartha - Malayalam News

‘ആര്‍ക്കെതിരെയാണ് വിവേചനമെന്നും പരാതിയെന്നും വിശദമായി പഠിക്കണം’; നടന്‍ സിദ്ദീഖ്

ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഏത് രീതിയിലാണ് വിവേചനമെന്നും ആരാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മറ്റു സംഘടനകളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി അമ്മയുടെ ഒരു ഷോയുടെ റിഹേഴ്‌സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോര്‍ട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.