Short Vartha - Malayalam News

തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ട്; അമ്മ ഇനിയും ഒഴിഞ്ഞു മാറരുതെന്ന് ഉര്‍വശി

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ താരസംഘടനയായ അമ്മ ശക്തമായി ഇടപെടേണ്ട സമയമായെന്നും വിഷയങ്ങളില്‍ നിന്ന് തെന്നിയും ഒഴുകിയും നിലപാടെടുക്കരുതെന്നും നടി ഉര്‍വശി. സിദ്ദിഖ് സംസാരിച്ചത് കേട്ടു. അങ്ങനെയൊന്നുമല്ല , ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ്. അതില്‍ നടപടി വേണം. എക്‌സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വച്ച് നീട്ടാന്‍ പറ്റില്ല. പഠിച്ചത് മതി. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.