Short Vartha - Malayalam News

താരസംഘടന അമ്മയുടെ ഓഫീസില്‍ വീണ്ടും പരിശോധന; രേഖകള്‍ ശേഖരിച്ചു

ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് കൊച്ചിയിലെ ഓഫീസിലെത്തി പരിശോധന നടത്തിയത്. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് പോലീസ് അമ്മ ഓഫീസില്‍ പരിശോധന നടത്തുന്നത്. അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടന്‍ ഇടവേള ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്.