Short Vartha - Malayalam News

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ ബാച്ച് അനുവദിക്കുന്നതിൽ സർക്കാർ തീരുമാനം ഇന്ന്

മലപ്പുറത്ത് കൂടുതൽ പ്ലസ് വൺ ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ ഇന്ന് പ്രസ്താവന നടത്തും. സീറ്റ് ക്ഷാമത്തേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തത്. നിലവിൽ സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ജില്ലയിൽ പതിനായിരത്തോളം സീറ്റുകളാണ് ആവശ്യമായുള്ളത്.