Short Vartha - Malayalam News

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു; ഏറ്റവും കൂടുതല്‍ കളമശേരിയില്‍

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 86 ഡെങ്കി കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഡെങ്കിപ്പനി ബാധിതരില്‍ 54 ശതമാനവും എറണാകുളം ജില്ലയിലാണ്. കൂടാതെ ജില്ലയില്‍ രണ്ടു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.