Short Vartha - Malayalam News

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണമെന്ന് കോടതി

സുല്‍ത്താന്‍പൂരിലെ MP-MLA കോടതിയാണ് ജൂലൈ 26ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചത്. കേന്ദ്ര ആഭ്യന്തര അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചുള്ള മാനനഷ്ടക്കേസിലാണ് നടപടി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതിയില്‍ ഹാജരായ രാഹുലിന്റെ അഭിഭാഷകന്‍ കാശി പ്രസാദ് ശുക്ല വാദം കേള്‍ക്കാന്‍ പുതിയ തീയതി ആവശ്യപ്പെടുകയായിരുന്നു.