Short Vartha - Malayalam News

നാലുവര്‍ഷ ബിരുദ ക്ലാസുകള്‍ക്ക് നാളെ തുടക്കം

സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും നാലുവര്‍ഷ ബിരുദ ക്ലാസുകള്‍ നാളെ പകല്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ.വനിതാ കോളേജിലാണ് സംസ്ഥാനതല ഉദ്ഘാടനം. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്.