Short Vartha - Malayalam News

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി SFIയും സമരം പ്രഖ്യാപിച്ചതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചത്. നാളെ കലക്ടറേറ്റിലേക്ക് SFI മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മിടുക്കര്‍ പോലും സീറ്റ് കിട്ടാതെ പുറത്തായതോടെയാണ് SFIയും സമര മുഖത്തേക്ക് വന്നത്. മറ്റ് ജില്ലകളില്‍ കുട്ടികള്‍ കുറവായ ബാച്ചുകള്‍ മലബാറിലേക്ക് മാറ്റുകയാണ് ഇനിയുള്ള പോംവഴി.