Short Vartha - Malayalam News

കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇവ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു. എരിഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പോലീസ് പരിശോധന നടത്തുകയാണ്.