Short Vartha - Malayalam News

കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ബിഹാറിലെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് ചത്ത പാമ്പിനെ കിട്ടിയത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ചരെ ഹോസ്റ്റല്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.