Short Vartha - Malayalam News

അപകീർത്തി കേസ്; രാഹുൽ ഗാന്ധി ഇന്ന് ബെംഗളൂരു കോടതിയിൽ ഹാജരാകും

കഴിഞ്ഞ BJP സർക്കാരിനെ 40% കമ്മീഷൻ സർക്കാർ എന്ന് വിമർശിച്ച സംഭവത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഡി.കെ. ശിവകുമാറിനെയും കേസിൽ പ്രതിചേർത്തിരുന്നു. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി ഇന്ന് (ജൂൺ 7) ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.