Short Vartha - Malayalam News

എയര്‍ കാനഡ ഡല്‍ഹി – ടൊറന്റോ വിമാനത്തിന് ബോംബ് ഭീഷണി

ഡല്‍ഹിയില്‍ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ കാനഡ വിമാനത്തിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി 10.50 ഓടെയാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ ഓഫീസില്‍ ഇമെയില്‍ ഭീഷണി ലഭിച്ചത്. അതേസമയം സുരക്ഷാ പ്രോട്ടോക്കോളുകളനുസരിച്ച് സമഗ്രമായ പരിശോധന നടത്തിയെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.