Short Vartha - Malayalam News

പ്ലസ് വണ്‍: ഇന്ന് മുതല്‍ പ്രവേശനം നേടാം

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ സ്‌കൂളുകളിലെത്തി പ്രവേശനം നേടാം. ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ച് മണിവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം നടക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാകും.