Short Vartha - Malayalam News

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും

ഇതുവരെ 3,22,147 കുട്ടികള്‍ക്കാണ് പ്ലസ് വണ്ണിലേക്ക് പ്രവേശനം കിട്ടിയത്. മെറിറ്റില്‍ ഇനി 41,222 സീറ്റുകളാണ് അവശേഷിക്കുന്നത്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് കൂടി നടത്തും. ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ പട്ടിക ജൂലൈ രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.