Short Vartha - Malayalam News

പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ് ബുധനാഴ്ച

കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അലോട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും തിരുത്തല്‍ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ട്രയല്‍ അലോട്‌മെന്റില്‍ തിരഞ്ഞെടുത്ത സ്‌കൂളും വിഷയവും മാറ്റാന്‍ അവസരം ലഭിക്കും. ജൂണ്‍ അഞ്ചിനാണ് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കുക. മൂന്ന് അലോട്മെന്റുകളോടെ 19ന് മുഖ്യ അലോട്മെന്റ് ഘട്ടം പൂര്‍ത്തിയാകും.