Short Vartha - Malayalam News

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. KSU നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അതേസമയം സമരം നടത്തുന്ന SFI പ്രവര്‍ത്തകരെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കുറെനാളായി സമരം ചെയ്യാതിരിക്കുന്നതല്ലേ, ഉഷാറായി വരട്ടെ എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.