Short Vartha - Malayalam News

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ജൂലൈ അഞ്ചിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത പ്രവേശന നടപടികള്‍ ആരംഭിക്കും. മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് പ്രതിസന്ധികളുള്ളതെന്ന് മന്ത്രി പറഞ്ഞു.